കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, യോഗ്യത എം.ഡി (ആയുര്‍വേദ) സ്വസ്ഥവൃത്തം,  റ്റി.സി.എം.സി, പ്രായം 23-50, ഇന്റര്‍വ്യൂ മെയ് രണ്ടിന് രാവിലെ 10-ന്.  ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ഡി.എ.എം.ഇ-ല്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, പ്രായം 20-40, ഇന്റര്‍വ്യൂ മെയ് രണ്ടിന് രാവിലെ 11-ന്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, യോഗ്യത പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ്, ഇ-മെയില്‍ പരിജ്ഞാനം എന്നിവ അഭികാമ്യം, പ്രായം 20-40, ഇന്റര്‍വ്യൂ മെയ് രണ്ടിന് ഉച്ചയ്ക്ക് ഒന്നിന്. അറ്റന്റര്‍ യോഗ്യത ഏഴാം ക്ലാസ് വിജയം. പ്രായം 20-50, ഇന്റര്‍വ്യൂ മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്. എന്നീ താത്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പും, തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് എറണാകുളം തമ്മനത്തുളള ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.