ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ആലപ്പുഴ ജില്ല യുവജനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്. ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം എസ്. ദീപു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി .ബീന സ്വാഗതം പറഞ്ഞു. ദിനാചരണത്തിന്‍റെ ഭാഗമായി യുവജനങ്ങള്‍ക്കായി വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രസംഗ മല്‍സരം സംഘടിപ്പിച്ചു.

മത്സരത്തില്‍ നാഫില നൗഫല്‍ ഒന്നാം സ്ഥാനവും അരുണ്‍ കുമാറിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിജയിച്ചവര്‍ക്കുള്ള ക്യാഷ് പ്രൈസ്, ട്രോഫിയും , സര്‍ട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ് സമ്മാനിച്ചു.