തൃശ്ശൂർ:കോവിഡ് വാക്സിനേഷന്റെ ഭാഗമായി വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിത്തു അധ്യക്ഷത വഹിച്ചു. വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഹസീബ് പരിപാടി വിശദീകരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മല്ലിക ദേവൻ, സി ആർ ഷൈൻ, ബിജോഷ് ആനന്ദൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയൻ, ഷൈൻ നെടിയിരിപ്പിൽ, പൊലീസ് ഓഫീസർ അസീസ്,ഹെൽത്ത് ഇൻസ്പെക്ടർ വി എസ് രമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ ഐ മുഹമ്മദ് മുജീബ്, ഫയർഫോഴ്സ് പ്രതിനിധി മനു എന്നിവർ പ്രസംഗിച്ചു.