എറണാകുളം: കാലവർഷക്കെടുതിയിൽ സഞ്ചാരയോഗ്യമല്ലാതായിത്തീർന്ന 23 ഗ്രാമീണ റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഒരു കോടി 50 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റെണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്.

നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി -കാപ്പുചിറ റോഡ്, തടത്തിക്കവല- മുല്ലേകടവ് റോഡ്, തങ്കളം ബ്രാഞ്ച് കനാൽ ബണ്ട് റോഡ്, മുളവൂർ ബ്രാഞ്ച് കനാലിനെ വലതുവശത്ത് ഇന്ദിരാഗാന്ധി കോളേജ് ഇളമ്പ കുരിശും തൊട്ടി റോഡ്, പച്ചയിൽ ലിങ്ക് റോഡ്, ഇരമല്ലൂർ – ചെറുവട്ടൂർ ബ്രാഞ്ച് കനാൽ റോഡ്, സൊസൈറ്റിപ്പടി – ചെറുവട്ടൂർ ബ്രാഞ്ച് കനാൽ റോഡ്,
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി- റൗണ്ട് റോഡ് റോഡ്, കോതമംഗലം മുൻസിപ്പാലിറ്റിയിൽ വാളാടിതണ്ട് ഗൊമേന്തപ്പടി റോഡ്, കോതമംഗലം കനാൽ ബണ്ട് വലതുവശത്തെ റോഡ്, പുതുപ്പാടി താണിക്കത്തടം കോളനി റോഡിൻ്റെ അവസാന ഭാഗം, വാരപ്പെട്ടി പഞ്ചായത്തിൽ അംബേദ്കർ കോളനി റോഡ്, പല്ലാരിമംഗലം പഞ്ചായത്തിൽ കുടമുണ്ട – മൈലാടുംപാറ റോഡ്, കീരംപാറ പഞ്ചായത്തിലെ കോതമംഗലം കനാൽ ബണ്ട് വലതുവശം റോഡ്, പിണ്ടിമന പഞ്ചായത്തിൽ അടിയോടി കവല – പുലിമല മെയിൻ കനാൽ റോഡ്, പി പി ചാക്കോ നഗർ റോഡ്, പുലിമല- ആയക്കാട് മില്ലുംപടി കനാൽ വലതുവശത്തെ റോഡ്, മാലിപ്പാറ – ആലക്കചിറ റോഡ്, അടിയോടി – അയിരൂർപാടം പള്ളിക്കവല ഹൈലെവൽ കനാൽ റോഡ്, കവളങ്ങാട് പഞ്ചായത്തിൽ കുറുംകുളം കരിമരുതുംചാൽ റോഡ്, കോട്ടപ്പടി പഞ്ചായത്തിൽ അയിരൂർപാടം ആയമ്പാറ ഹൈലെവൽ കനാൽ ബണ്ടിൻ്റെ വലതുവശത്തെ റോഡ്, കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം – താലിപ്പാറ റോഡ്, ആറാട്ടുചിറ റോഡ് എന്നിങ്ങനെ 23 ഗ്രാമീണ റോഡുകൾക്ക് ആണ് തുക അനുവദിച്ചിരിക്കുന്നത്.