കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 14) 463 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, ഇടമുളയ്ക്കല്‍, പത്തനാപുരം, മൈനാഗപ്പള്ളി, ചവറ, ഏരൂര്‍, കരവാളൂര്‍, മൈലം, അഞ്ചല്‍, കുലശേഖരപുരം, കൊറ്റങ്കര, തെക്കുംഭാഗം പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്തു നിന്നെത്തിയ  അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 454 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍  42 പേര്‍ക്കാണ്  രോഗബാധ. കരിക്കോട്-ആറ്, കടവൂര്‍, കാവനാട് എന്നിവിടങ്ങളില്‍ നാലു വീതവും പുന്തലത്താഴം-മൂന്ന്  എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍  രോഗബാധിതര്‍ ഉള്ളത്.

മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-24, പുനലൂര്‍-17, കരുനാഗപ്പള്ളി-14 എന്നിങ്ങനെയാണ് രോഗബാധ.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-26, ഇടമുളയ്ക്കല്‍, പത്തനാപുരം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 15 വീതവും ചവറ-13, ഏരൂര്‍, കരവാളൂര്‍, മൈലം ഭാഗങ്ങളില്‍ 12 വീതവും അഞ്ചല്‍-11, കുലശേഖരപുരം, കൊറ്റങ്കര, തെക്കുംഭാഗം പ്രദേശങ്ങളില്‍ 10 വീതവും, കുളത്തൂപ്പുഴ, നെടുമ്പന എന്നിവിടങ്ങളില്‍ ഒന്‍പത്  വീതവും ഉമ്മന്നൂര്‍, പന്മന ഭാഗങ്ങളില്‍ എട്ടു വീതവും ഇട്ടിവ, കടയ്ക്കല്‍, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം, നെടുവത്തൂര്‍, പവിത്രേശ്വരം,  പെരിനാട് ഭാഗങ്ങളില്‍ ഏഴു വീതവും ഓച്ചിറ, കുമ്മിള്‍,  ക്ലാപ്പന, തൊടിയൂര്‍, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ ആറു വീതവും ആദിച്ചനല്ലൂര്‍, പൂയപ്പള്ളി, മയ്യനാട്,  വെട്ടിക്കവല എന്നിവിടങ്ങളില്‍ അഞ്ചു വീതവും തേവലക്കര, പിറവന്തൂര്‍, മേലില ഭാഗങ്ങളില്‍ നാലു വീതവും ഇളമാട്, എഴുകോണ്‍, തഴവ, തെന്മല, പട്ടാഴി, പൂതക്കുളം, പോരുവഴി, അലയമണ്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.