സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് അഞ്ച്. വിവരങ്ങൾക്ക് www.src.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം, ഫോൺ 9048110031.