തിരുവനന്തപുരം:കോവിഡാനന്തര വിനോദോപാധി എന്ന നിലയിൽ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി ദ ലിഗോ ബാറ്റ്മാൻ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, ഹാരിപോട്ടർ എന്നീ സിനിമകൾ പ്രദർശിപ്പിക്കും.

18 മുതൽ  ഫെബ്രുവരി എട്ട് വരെ എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് പ്രദർശനം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓരോ ആഴ്ചയും ഓരോ ചിത്രമെന്ന ക്രമത്തിലാകും പ്രദർശനം. കലാഭവൻ, നിശാഗന്ധി എന്നിവിടങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.