സിനിമാ മേഖലയിലെ അശാസ്ത്രീയ പ്രവണതകൾക്കെതിരെ നിയമ നിർമാണം നടത്തുമെന്ന് നിയമ-സാംസ്‌കാരിക-പിന്നാക്കക്ഷേമ – പട്ടികജാതി-വര്ഗയ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ചിറ്റൂരിലെ ചിത്രാഞ്ജലി തിയറ്റർ നവീകരിച്ച് നിര്മി ച്ച കൈരളി-ശ്രീ തിയറ്ററുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സിനിമാ മേഖലയിലെ അശാസ്ത്രീയ പ്രവണതകൾ ഇല്ലാതാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനും കുത്തകകൾ തകർക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്ട്ട ലഭിച്ചതിന് ശേഷം നിയമനിർമാണം നടത്തും. ഇ-ടിക്കറ്റ് സംവിധാനം നടപ്പിലാക്കുന്നതോടെ നികുതി വെട്ടിപ്പ് തടയാനാകും. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംസ്ഥാനത്ത് നൂറ് തിയറ്ററുകൾ നിർമിക്കും.സ്വകാര്യ പങ്കാളിത്തത്തോടെ 550 തിയറ്ററുകൾ നിർമിക്കുന്നത് സർക്കാർ പരിഗണയിലാണ്. ഇതിലൂടെ ഇടത്തരം സിനിമകൾക്കും തിയറ്റർ ലഭിക്കും. ചെറിയ സിനിമകളിലെ സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, നിർമാതാക്കൾ എന്നിവരെ സഹായിക്കാനാകും. സർക്കാർ താരങ്ങൾക്കൊപ്പമല്ല അഭിനേതാക്കൾക്കൊപ്പമാണെന്ന് അടുത്ത കാലത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെളിയിച്ചു. ചരിത്രത്തിലാദ്യമായാണ് കോടിക്കണക്കിന് രൂപ സിനിമാ മേഖലക്കായി ബഡ്ജറ്റിൽ മാറ്റിവെച്ചതെന്നും സ്ഥലം ലഭിച്ചാൽ പാലക്കാട് തിയറ്റർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പുറേഷൻ നാല് കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ തിയറ്റർ നവീകരിച്ചത്. പൂര്ണടമായും ശീതീകരിച്ച തിയറ്റർ സമുച്ചയത്തിൽ പാര്ക്കി ങ് സൗകര്യം, സി.സി.ടി.വി. സുരക്ഷ, കാന്റീൻ, ശുചിമുറികൾ, ജനറേറ്ററുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 2 – കെ പ്രൊജക്ഷൻ, 7.1 സറൗണ്ട് ശബ്ദ സംവിധാനം, പുഷ്ബാക്ക് ഇരിപ്പിടങ്ങൾ, ഇ-ടിക്കറ്റ് സംവിധാനം എന്നീ അത്യാധുനിക നിലവാരത്തിലാണ് തിയറ്റർ പുതുക്കിപ്പണിതിരിക്കുന്നത്. കൈരളിയിൽ 350 ഉം ശ്രീയിൽ 245 ഉം ഇരിപ്പിടങ്ങളാണുള്ളത്. നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. കൈരളിയിൽ അങ്കിൾ സിനിമയും ശ്രീയിൽ അരവിന്ദന്റെ അതിഥികൾ സിനിമയും പ്രദര്ശിളപ്പിച്ചു. കെ. കൃഷ്ണന്കുിട്ടി എം.എൽ.എ. അധ്യക്ഷനായ പരിപാടിയിൽ പി.കെ.ബിജു എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്ജ് , സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പടറേഷൻ ചെയര്മാതൻ ലെനിൻ രാജേന്ദ്രൻ, മാനെജിങ് ഡയറക്ടർ ദീപ ഡി. നായർ, ഡയറക്റ്റർ ബോർഡ് അംഗം മനോജ് കാന, ഉദ്ഘാടന സിനിമകളിലെ അഭിനേതാക്കളായ വിനീത് ശ്രീനിവാസൻ, ജോയ് മാത്യു, കാർത്തിക മുരളീധരൻ, നിഖില വിമൽ, സംവിധായകരയാ എം. മോഹൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സഞ്ജയ് സെബാസ്റ്റിൻ പങ്കെടുത്തു.