ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പനി നിവാരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും പൂര്‍ണമായി മലമ്പനി നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള പദ്ധതിയുടെ ജില്ലാതല പ്രഖാപനവും ശില്പശാലയുടെ ഉദ്ഘാടനവും ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ ഇ. പി. ലത നിര്‍വ്വഹിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് മേയര്‍ പറഞ്ഞു. സംസ്ഥാനത്തെ ഒന്‍പത് വയസ്സിന് മുകളിലുള്ള കുട്ടികളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്ന ജാഗ്രതോത്സവം പദ്ധതി ചടങ്ങില്‍ മേയര്‍ പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യ ക്ഷന്‍ കെ. പി. ജയബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എം. പി. സെറീന, കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ഇന്ദിര പ്രേമാനന്ദ്, ആന്തൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.പി. ശ്യാമള, മട്ടന്നൂര്‍ നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. റോജ, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ദേശീയ ആരോ ഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. വി. ലതീഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. പി. ഷാനവാസ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്. എ.ടി, പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. കെ. ജയശ്രീ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂ ണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശാരദ. എ. കെ എന്നിവര്‍ സംസാരിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. കെ. ഷാജ് സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ ഡോ. ഷി നി. കെ.കെ. നന്ദിയും രേഖപ്പെടുത്തി.
ഡോ. എം. കെ. ഷാജ,് പി. സുനില്‍ദത്തന്‍ എന്നിവര്‍ ശില്പശാലയില്‍ വിഷയാവത രണം നടത്തി. ജനപ്രതിനിധികള്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ശില്പശാലയില്‍ സംബന്ധിച്ചു.