തൃശ്ശൂർ: ജില്ലയിൽ ഇത് വരെ 2008 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.കോവിഡ് 19 വാക്സിനേഷനായി കോ വിൻ ആപ്ലിക്കേഷൻ പട്ടികയിൽ പേര് വന്ന 897 പേരിൽ 759 പേർ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചു. ഗവ മെഡിക്കൽ കോളേജ് 74,അമല മെഡിക്കൽ കോളേജ് 80,തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജ് 66, ജനറൽ ആശുപത്രി98, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി85, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 100, ചാലക്കുടി താലൂക്ക് ആശുപത്രി 100, ചാവക്കാട് താലൂക്ക് ആശുപത്രി 74, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 82 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. വ്യാഴാഴ്ച മുതൽ ചാലക്കുടി താലൂക്ക് ആശുപത്രി, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ദയ ആശുപത്രി, തൃശൂർ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവ പുതിയ വാക്സിൻ കേന്ദ്രങ്ങളായി മാറും.