തൊഴിലും നൈപുണ്യവും വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന കായികമേള ഇത്തവണ ശ്രദ്ധേയമായത് ഇതരസംസ്ഥാന അതിഥി തൊഴിലാളികളുടെ സജീവമായ സാന്നിധ്യത്തിലൂടെ. ഓട്ടം, ചാട്ടം, ഷോട്ട്പുട്ട് എന്നീ വ്യക്തിഗത ഇനങ്ങള്‍ക്ക് പുറമെ അതിഥി തൊഴിലാളികള്‍ക്കായി കമ്പവലി പ്രത്യേക ഇനമായും സംഘടിപ്പിച്ചു. കമ്പവലിയില്‍ ജയിച്ച അതിഥി തൊഴിലാളികളുടെയും മലയാളി തൊഴിലാളികളുടെയും ടീമുകള്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ സാന്നിധ്യത്തില്‍ നടത്തിയ സൗഹൃദമത്സരവും ശ്രദ്ധനേടി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ് കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.ത്രിവിക്രമന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബേബി കാസ്‌ട്രോ, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.പി.സഹദേവന്‍, ബേബി ആന്റണി, താവം ബാലകൃഷ്ണന്‍, എം.എ.കരീം, അഡ്വ: പി.സുരേഷ് കുമാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളായ വി.പി.പവിത്രന്‍, ഷഫീഖ്, രാജേന്ദ്രന്‍ നായര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സി.സി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ തൊഴില്‍ സ്ഥാപനത്തിനുളള ട്രോഫി സെഞ്ച്വറി ഫാഷന്‍ സിറ്റി, കണ്ണൂര്‍ സ്വന്തമാക്കി. പുരുഷന്മാരുടെ കമ്പവലിയില്‍ അമാന ടൊയോട്ട, തോട്ടടയും സ്ത്രീകളുടെ കമ്പവലിയില്‍ കെ.എസ്.കെ.ടി.യു. മട്ടന്നൂരും ഇതര സംസ്ഥാന അതിഥി തൊഴിലാളികളുടെ കമ്പവലിയില്‍ പ്രസ്റ്റീജ് പ്ലൈവുഡ്, വളപട്ടണവും ജേതാക്കളായി. സെഞ്ച്വറി ഫാഷന്‍ സിറ്റി, കണ്ണൂര്‍, എസ്.എം. ഡെന്റല്‍ സെല്യൂഷന്‍സ്, പുതിയതെരു, സ്പീഡ് പ്ലൈവുഡ്, വളപട്ടണം എന്നിവര്‍ യഥാക്രമം രണ്ടാം സ്ഥാനം നേടി.
വ്യക്തിഗത ഇനങ്ങളിലെ വിജയികള്‍-100 മീറ്റര്‍ ഓട്ടം (പുരുഷന്‍)- സുബീഷ്, എന്‍ കെ ഫുഡ്‌സ് അഴിക്കോട്, (വനിത)രമണി, പയ്യന്നൂര്‍ ഏരിയ കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍. 200 മീറ്റര്‍ ഓട്ടം(പുരുഷന്‍)സുബീഷ്, എന്‍ കെ ഫുഡ്‌സ് അഴിക്കോട്. (വനിത)റീന സാജു, സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍. ലോംഗ് ജംപ്(പുരുഷന്‍)രാജേഷ്, സെഞ്ച്വറി ഫാഷന്‍ സിറ്റി, കണ്ണൂര്‍.(വനിത)രമണി, പയ്യന്നൂര്‍ ഏരിയ കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍. ഷോട്ട്പുട്ട് (പുരുഷന്‍)ബാബുള്‍, പ്രസ്റ്റിജ് പ്ലൈവുഡ്(വനിത)റീത്ത ജോയ്‌സ്, സെന്റ മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍.