തിരുവനന്തപുരം ജില്ലയില്‍ ജനുവരി 21ന്  639 പേര്‍ക്കു കൂടി കോവിഡ് വാക്സിന്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെ 11 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രി – 100, മെഡിക്കല്‍ കോളജ് ആശുപത്രി – 85, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി – 60, പാങ്ങപ്പാറ മാതൃകാ സാമൂഹികാരോഗ്യ കേന്ദ്രം – 46, പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം – 65, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം – 58, നെടുമങ്ങാട് ജില്ലാ ആശുപത്രി – 39, പാറശാല താലൂക്ക് ആശുപത്രി – 34, വര്‍ക്കല താലൂക്ക് ആശുപത്രി 68, കുറ്റിച്ചല്‍ പ്രാഥമികാരോഗ്യ കേന്ദ്രം – 84 എന്നിങ്ങനെയാണ് ഓരോ കേന്ദ്രത്തിലും കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.