കോവിഡ് കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ നോര്‍ക്ക വഴി സഹായം.
ആനുകൂല്യം ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി വിദേശ തൊഴില്‍ ദാതാവിന്റെ വിലാസവും ഫോണ്‍ നമ്പരും അപേക്ഷകന്റെ നാട്ടിലെ വിലാസവും ഫോണ്‍ നമ്പരും സഹിതം addlsec.norka@kerala.gov.in എന്ന ഈ മെയിലില്‍ അയക്കണം.
ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പ് വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസി വഴി പരിശ്രമിക്കുന്നുണ്ട്. കോവിഡ് മഹാമാരി കാരണം വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയെത്തിയവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ പത്തിന പരിപാടി പ്രകാരം പ്രഖ്യാപിച്ചിരുന്നു.

ആനുകൂല്യം ലഭിക്കേണ്ടവര്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കില്‍ അത് ഇതില്‍ ഉള്‍പ്പെടില്ല.കൂടുതല്‍ വിവരം നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍ സേവനം) നമ്പറുകളില്‍ ലഭിക്കും