ഹോമിയോപ്പതി വകുപ്പിൽ ജില്ലയിൽ ഒഴിവുള്ള ഫാർമസിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  എസ്.എസ്.എൽ.സി, സി.സി.പി കോഴ്‌സ്/എൻ.സി.പി കോഴ്‌സ് പാസായ സർട്ടിഫിക്കറ്റുള്ള 35 വയസിനുള്ളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദേ്യാഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ, ബയോഡേറ്റ എന്നിവയുമായി അഭിമുഖത്തിന് ഈ മാസം 16 രാവിലെ 10.30 ന് പഴവങ്ങാടിയിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണമെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 2474266.