ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫയര്‍മാന്‍ ഗ്രേഡ്-2 തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത. കൂടാതെ സൈനിക/സര്‍ക്കാര്‍ വകുപ്പുകളിലേതിലെങ്കിലും ഫയര്‍ ഫൈറ്റിംഗിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പൊക്കം – 165 സെന്റി മീറ്റര്‍, തൂക്കം – 50 കിലോ, നെഞ്ചളവ് – 81 സെന്റി മീറ്റര്‍ 86.6 സെന്റി മീറ്റര്‍ എന്നീ ശാരീരിക അളവുകള്‍ അഭിലഷണീയം. ശമ്പളം 12070-32830. പ്രായപരിധി 18നും 36നും ഇടയില്‍ (നിയമാനുസൃത വയസിളവ് ബാധകം).
സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. മുസ്ലീം വിഭാഗക്കാരുടെ അഭാവത്തില്‍ തൊട്ടടുത്ത സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തില്‍ പൊതു വിഭാഗക്കാരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ എല്ലാവിധ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മേയ് 17 നകം നേരിട്ട് ഹാജരാക്കണം.