സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018-19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്ലിറ്ററേഷന്‍ പദ്ധതിയ്ക്കായി ട്രാന്‍സ്ലിറ്ററേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി എം.എ. മാനുസ്‌ക്രിപ്‌റ്റോളജി യോഗ്യതയും വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ് ലിപ്യന്തരണത്തില്‍ മുന്‍പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ലഭിക്കേണ്ട അവസാന തീയതി മേയ് 21.  വിലാസം : സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം-3.  ഫോണ്‍ : 0471-2311547, 9526187666.