Kerala’s Top 50 Policies and Projects-35

ജനങ്ങൾക്കുള്ള സേവനങ്ങൾ കാലത്തിനനുസരിച്ച് ഡിജിറ്റലാക്കി മാറ്റുന്ന നയങ്ങളാണ് കേരള പോലീസ് സ്വീകരിക്കുന്നത്.
ഡിജിറ്റലൈസേഷന് പ്രാധാന്യം നൽകുന്ന പോലീസിൻ്റെ പ്രധാന പ്രവർത്തനങ്ങളെ ഇന്ന് പരിചയപ്പെടുത്താം .

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള കുറ്റകൃത്യം തടയുന്നതിനായി തിരുവനന്തപുരം, കൊച്ചി ,തൃശൂർ, കോഴിക്കോട് നഗരങ്ങളിലായിരുന്നു
സൈബർ പോലീസ് സ്റ്റേഷനുകൾ പ്രവർത്തിച്ചിരുന്നത്.
സംസ്ഥാനത്ത് സൈബർ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ കേരള പോലീസ് സ്വീകരിച്ചു. 2020 നവംബറിൽ 15 പോലീസ് ജില്ലകളിൽ കൂടി സൈബർ ക്രൈം സ്റ്റേഷൻ ആരംഭിച്ചു. ഇതോടെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങളും ഓൺലൈൻ തട്ടിപ്പുകളും മറ്റ് സൈബർ കുറ്റകൃത്യങ്ങളും ഒക്കെ തടയാൻ എല്ലാ ജില്ലയിലും പോലീസ് സജ്ജമായി.
അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് സാങ്കേതിക രംഗത്തെ വിസ്മയ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരള പോലീസിൻ്റെ സൈബർഡോം സംഘവും ഡിജിറ്റൽരംഗത്ത്
അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മാത്രമല്ല ജനങ്ങൾക്കുള്ള സേവനങ്ങളും ഡിജിറ്റലാക്കാൻ കേരള പോലീസിന് സാധിച്ചു. 2020 ജൂൺ മുതൽ പൊൽ – ആപ്പ് (Pol – App) എന്ന കേരള പോലീസിൻറെ സൈബർ ആപ്പിലൂടെ 27 സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്.
സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ തയ്യാറാക്കിയ ആപ്പിൽ ഉപയോഗിക്കുന്ന
വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ കഴിയും .പോലീസിൻ്റെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിൽ അടയ്ക്കാനും പാസ്പോർട്ട് പരിശോധനയുടെ നിലവിലുള്ള അവസ്ഥ അറിയാനും ആപ്പിലൂടെ സാധിക്കും.

മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും അപ്പിൽ സൗകര്യമുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും വിവരങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കിയ ആപ്പിൽ പൊലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിൻ്റെ സേവനം ആവശ്യപ്പെട്ടുള്ള സന്ദേശം അറിയിക്കാനും സംവിധാനമുണ്ട്.
ജനങ്ങൾക്ക് പോലീസിനെ സംബന്ധിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പോലീസ് ആപ്പ് ഡിജിറ്റൽ സേവന രംഗത്ത് മികച്ച മാതൃകയായി മാറിയിരിക്കുകയാണ്.

ട്രാഫിക് നിയമം ലംഘിക്കുന്നവരിൽ നിന്നും ഓൺലൈനായി പിഴ ഈടാക്കാനുള്ള ഇ-ചെല്ലാൻ സംവിധാനവും പോലീസിൻ്റെ പ്രവർത്തനം ഡിജിറ്റലാക്കുന്നതിൻ്റെ ഭാഗമായി നിലവിൽ വന്നു. 2020 സെപ്റ്റംബർ മുതൽ നടപ്പിലാക്കിയ സംവിധാനം ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പ്രവർത്തനം തുടങ്ങിയത്. വാഹനപരിശോധനയും പിഴയടക്കലും സുഗമമാക്കുന്ന സംവിധാനം ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് .
ഡിജിറ്റൽ സംവിധാനം എത്തിയതോടെ ഒരുവിധത്തിലുള്ള പരാതികളും അഴിമതിക്കും പഴുതില്ലാതെ സുതാര്യത പൂർണമായും ഉറപ്പാക്കിക്കൊണ്ട് കേസുകൾ വെർച്വൽ കോടതിയിലേക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.

ഡിജിറ്റൽ സേവനങ്ങൾ നൽകാൻ ദീർഘ വീക്ഷണത്തോടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് കേരള പോലീസ് നടപ്പിലാക്കി വരുന്നത്.
ഡിജിപിയുടെ ഓൺലൈൻ പരാതിപരിഹാര സംവിധാനവും (വെബ് സൈറ്റ് spctalks. pol@kerala.gov.in, ഹെൽപ്പ് ലൈൻ നമ്പർ 9497900243) ഏർപ്പെടുത്തിയതിലൂടെ
ഡിജിറ്റൽ രംഗത്തേക്ക് പൂർണമായും മാറിക്കൊണ്ടിരിക്കുന്ന വകുപ്പായി പോലീസിനെ മാറ്റാൻ കഴിഞ്ഞ നാലര വർഷത്തെ പ്രവർത്തനത്തിലൂടെ സർക്കാരിനായി.

#keralastop50policiesandprojects
#KeralaLeads
#ഇനിയുംമുന്നോട്ട്