കാസര്‍ഗോഡ്:  ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 29ന് രാവിലെ 10.30ന് നടക്കും. സര്‍വീസ് എഞ്ചിനീയര്‍ (മൂന്ന് ഒഴിവ്), കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ് (രണ്ട്), ഓഫീസ് സ്റ്റാഫ് (ഒന്ന്), ബിസിനസ് എക്‌സിക്യൂട്ടീവ് (രണ്ട്), ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ (അഞ്ച്) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് സര്‍വ്വീസ് എഞ്ചിനീയര്‍ തസ്തികയിലേക്കും ബിരുദം/ഡിപ്ലോമയും ഡ്രൈവിങ് ലൈസന്‍സും ഉള്ളവര്‍ക്ക് കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും ബിരുദം/ഡിപ്ലോമ ഉള്ളവര്‍ക്ക് ഓഫീസ് സ്റ്റാഫ് തസ്തികയിലേക്കും ബിരുദമുള്ളവര്‍ക്ക് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ബിസിനസ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഓഫീസ് സ്റ്റാഫ്, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ തസ്തികകള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ളതാണ്. മറ്റുള്ളവ പുരുഷന്‍മാര്‍ക്ക് മാത്രം. ഫോണ്‍: 04994297470, 9207155700