കാസര്‍ഗോഡ്  കളളാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. കളളാര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

പട്ടികജാതിമേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന എസ്.എസ്.എല്‍.സി പാസായ 40-നും 50-നുമിടയില്‍ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സാമൂഹ്യ പ്രവര്‍ത്തകനാണെങ്കില്‍ റവന്യൂ അധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.