സ്‌കോൾ-കേരള ഹയർസെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പഠനകേന്ദ്രം അനുവദിച്ചു. തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ 30നകം  scolekerala@gmail.com ൽ അപേക്ഷ അയയ്ക്കണം. അപേക്ഷയിൽ മാറ്റം വരുത്തേണ്ട വിശദാംശങ്ങൾ, ആപ്ലിക്കേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0471-2342950.