ഇടുക്കി:   ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന സംസ്ഥാനതല രചന മത്സരങ്ങളില്‍ വിജയിച്ച ജില്ലയിലെ 5 ബാലപ്രതിഭകള്‍ക്ക് സമ്മാന വിതരണം നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രറ്റ് ആന്റണി സ്‌കറിയ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എം ഷിജുഖാന്‍ എന്നിവര്‍ ചേര്‍ന്നു വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഷീല്‍ഡും നല്‍കി. വിദ്യാര്‍ത്ഥികളായ നയന്‍താര സിവി, അഖിലേഷ് ബിനു, ഗീതു എസ് അനില്‍, ലക്ഷ്മി പ്രമോദ് തുടങ്ങിയവരാണ് വിജയികള്‍.

പരിപാടിയ്ക്ക് ശേഷം സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എം ഷിജുഖാന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന്. കോവിഡിന് ശേഷമുള്ള വിവിധ പരിപാടികളെ പറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു. തണല്‍ 1517, ക്രഷ്, എസ്എസ്എല്‍സി കൗണ്‍സലിംഗ് ക്ലാസുകള്‍, ലൈബ്രറി ഗ്രാന്‍ഡ്, അമ്മത്തൊട്ടില്‍ തുടങ്ങിയ വിഷയങ്ങളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി കെആര്‍ ജനാര്‍ദ്ദനന്‍, ജോയിന്റ് സെക്രട്ടറി കെ ആര്‍ രാമചന്ദ്രന്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.