കോവിഡ് പശ്ചാത്തലത്തിൽ കേരള ട്രാവൽ മാർട്ട് വെർച്വലായി മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ നടത്തുമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. 700 ൽ അധികം സെല്ലർമാർ മാർട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾക്കും വിദേശ ടൂറിസ്റ്റുകൾക്കും മാർട്ടിൽ ഒരു പോലെ പ്രാധാന്യം ലഭിക്കും. കേരള ട്രാവൽമാർട്ട് സൊസൈറ്റിയിലെ എല്ലാ അംഗങ്ങളും മാർട്ടിൽ പങ്കാളികളാകും. സംസ്ഥാനത്തെ  ടൂറിസം രംഗത്തെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളാണ് ഓൺലൈനായി പ്രദർശിപ്പിക്കുക. മാർട്ടിൽ പങ്കെടുക്കുന്നവർക്ക് ആശയ വിനിമയം നടത്താനുള്ള സംവിധാനവും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.
ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ഇ.എം. നജീബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.