ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം പ്രതിനിധികള്ക്ക് നല്കിയ സ്വീകരണ പരിപാടി ‘ആദരം’ മന്ത്രി കെ.കൃഷ്ണന്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉത്പാദന ചെലവിന് അനുസൃതമായി താങ്ങുവില പദ്ധതി നടപ്പാക്കണമെന്ന നിര്ദ്ദേശം സര്ക്കാരിന്റെ ശ്രദ്ധയില് കൊണ്ടുവരുമെന്നും മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ക്ഷീര സംഘം പ്രതിനിധികളെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.
പാലക്കാട് സുല്ത്താന്പേട്ട കേരള ബാങ്ക് ഹാളില് നടന്ന പരിപാടിയില് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത് പ്രസിഡന്റ് എം.സതീഷ് അധ്യക്ഷനായി. ആസൂത്രണവും ക്ഷീരമേഖലയും എന്ന വിഷയത്തില് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് ജെ.എസ്. ജയസുജീഷ് പ്രഭാഷണം നടത്തി. മില്മ മലബാര് മേഖല യൂണിയന് ചെയര്മാന് കെ.എസ് മണി, ക്ഷീര വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര് എന്.ബിന്ദു, സീനിയര് ക്ഷീരവികന ഓഫീസര് അഞ്ജു കുര്യന്, കെ.ചെന്താമര, ആര്.ഗംഗാധരന്, എസ് ജയകാന്തന്, എം.ജയകൃഷ്ണന്, എം.വിജയന്, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്ട്രോള് ഓഫീസര് ബ്രിന്സി മാണി എന്നിവര് സംസാരിച്ചു.