രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തി 

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷൻ വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് കേരളത്തിലെത്തിയത്.

രാവിലെ സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായായിരുന്നു ആദ്യ ചർച്ച. ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തി.

14 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നര വരെ വിവിധ എൻഫോഴ്സ്മെൻ്റ് ഏജൻസികളുമായി കോവളം റാവിസ് കൺവെൻഷൻ സെൻ്ററിൽ ചർച്ച

നടക്കും. വൈകിട്ട് 3.30ന് ഹോട്ടൽ ഹൈസിന്ദിൽ ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത സെക്രട്ടറിമാരുമായും ചർച്ച നടക്കും. 5.15 ന് ഹൈ സിന്ദിൽ കമ്മിഷൻ വാർത്താ സമ്മേളനം നടത്തും.