ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ചുമതലപ്പെടുത്തിയ പൊതു നിരീക്ഷകൻ  കെ.ഡി..കുഞ്ജം ഇന്നലെ ജില്ലയിലെത്തി. മെയ് 10ന്   ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഉണ്ടാകും. ഛത്തീസ്ഗഡ് കേഡറിലെ 2009 ബാച്ച്  ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ഛത്തീസ്ഗഡ് സർക്കാർ ഗ്രാമീണ വ്യവസായ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോൾ. ഛത്തീസ്ഗഡ് കരകൗശല വകുപ്പ് ഡയറക്ടറുമാണ്. നിരീക്ഷകന്റെ ഫോൺ നമ്പർ:9425262590.