തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇ.എസ്.ഐ ഡിസ്‌പെൻസറികളിലുംആശുപത്രികളിലും ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസറുടെ ഒഴിവുകളിൽ കരാർവ്യവസ്ഥയിൽ താൽക്കാലിക നിയമനത്തിന്

മുഖാമുഖം നടത്തുന്നു. ഈ മാസം 21ന് രാവിലെ 11 മണിയ്ക്ക് കൊല്ലം പോളയത്തോടുള്ള ഇൻഷുറൻസ്മെഡിക്കൽ സർവീസസ് ദക്ഷിണ മേഖലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ചാണ്മുഖാമുഖം. 54,200 രൂപയാണ് ശമ്പളം. എം.ബി.ബി.എസും നിലവിൽ രജിസ്‌ട്രേഷനുമുള്ളവർ അസൽസർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണമെന്ന് ദക്ഷിണ മേഖല റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു