മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റ് മികച്ച പ്രതികരണം നേടി മുന്നോട്ട്. ഫെസ്റ്റിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കുടുംബശ്രീ സ്റ്റാളുകള്‍. ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായ 20-ഓളം സ്റ്റാളുകളാണ് കുടുംബശ്രീയുടേത് മാത്രമായി ഒരുക്കിയിട്ടുള്ളത്.

ഭക്ഷ്യമേള ഉള്‍പ്പടെയുള്ള സ്റ്റാളുകളില്‍ ഫെസ്റ്റ് കാണാനെത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമേഹരോഗികള്‍ക്കുള്ള പ്രകൃതിദത്ത ഭക്ഷണങ്ങള്‍, വിവിധ തരം സോപ്പുകള്‍, അമൃതം പൊടി, തുണിത്തരങ്ങള്‍, കൈ കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, തുടങ്ങി വലിയൊരു വിപണന വേദി ഒരുക്കിയിരിക്കുകയാണ് കുടുംബശ്രീ.

സ്ത്രീ ശാക്തീകരണവും സുരക്ഷയും പ്രധാന അജണ്ടയാക്കിയ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വലിയ മുന്നേറ്റമാണ് മേളയിലെ സ്ത്രീ പ്രാധിനിത്യം. മികച്ച പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഒളവണ്ണ , ചേമഞ്ചേരി, കുന്നമംഗലം തുടങ്ങി വിവിധ സി.ഡി.എസ്സുകള്‍ മേളയുടെ ഭാഗമായുണ്ട്. കൂടാതെ മേളയിലെത്തുന്നവര്‍ക്ക് ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിക്കാനും സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.