വയനാട്: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2021-22 വര്‍ഷത്തക്കുള്ള 35.37 കോടി രൂപ വരവും 34.8 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ അവതരിപ്പിച്ചു. രണ്ട് പ്രളയങ്ങളിലും കോവിഡ് -19 മഹാമാരി കാരണവും തകര്‍ന്ന് പോയ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പക്കാന് ഉതകുന്ന തരത്തില്‍ കാര്‍ഷിക മൃഗ സംരക്ഷണ മേഖലക്കും മറ്റ് വരുമാനദായക ഉത്തേജക പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബജറ്റ് പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ആരോഗ്യ മേഖലക്കും കുടിവെള്ളം, ഭവന നിര്‍മ്മാണം, വനിത ശിശുക്ഷേമം ഭിന്നശേഷി – വയോജന ക്ഷേമം, പശ്ചാത്തല വികസനം എന്നിവക്കും ബജറ്റ് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ബജറ്റ് സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു, വികസനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി നൗഷാദ്, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‌പേ്‌ഴ്‌സണ്‍ ജസീല ളംറത്ത് അംഗങ്ങളായ യു.എസ് സജി, കെ.കെ അനീഷ്, റഷീദ് വാഴയില്‍, മുഹമ്മദ് ബഷീര്‍ ഈന്തന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യു എന്നിവര്‍ സംസാരിച്ചു.