എറണാകുളം: സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പ്രേക്ഷക മനം നിറച്ച ഹാസ്യം മേളയുടെ മൂനാം ദിനത്തിലെ പ്രധാന ആകർഷണമായി. . ജയരാജ് സംവിധാനം ചെയ്യുന്ന നവരസാ പരമ്പരയിലെ 8 മതി ചിത്രമാണ് ഹാസ്യം . മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് എത്തിച്ചു കൊടുക്കുന്ന ഒരു ഇടനിലക്കാരന്റെ കഥയാണ് സിനിമ.

മനുഷ്യൻ ഏറ്റവും ഭയക്കുന്ന മരണം എന്ന വികാരത്തിന്റെ വേറിട്ടൊരു ആവിഷ്കാരമാണ് ഹാസ്യം. മേളയുടെ ആദ്യ പതിപ്പിലും ചിത്രം നല്ല പ്രേക്ഷക പ്രതികരണം നേടിയിരുന്നു.മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം . മെമ്മറി ഹൌസ് ,ദെയർ ഈസ് നോ ഈവിൾ ,ഡെസ്റ്ററോ ,ക്രോണിക്കൽസ് ഓഫ് സ്പെയ്സ് , ലോൺലി റോക്ക് തുടങ്ങിയവയാണ് ഇന്നലെ പ്രദർശിപ്പിച്ച മറ്റ് മത്സര ചിത്രങ്ങൾ.

അറ്റെൻഷൻ പ്ലീസ് ,സി യു സൂൺ , വാങ്ക് ,ബിരിയാണി എന്നീവയായിരുന്നു മൂന്നാം ദിനം പ്രദര്ശനത്തിനെത്തിയ മലയാള ചിത്രങ്ങൾ.ഇന്നും കേരളത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ സ്വപനങ്ങൾക്ക് എങ്ങനെ വിലങ്ങുതടിയാകുന്നു എന്ന് അറ്റെൻഷൻ പ്ലീസ് അനാവരണം ചെയ്യുന്ന. നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിലെ പ്രദർശനത്തിന് ശേഷമെത്തിയ ബിരിയാണി കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്കും മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കി.

യെല്ലോ ക്യാറ്റ് , ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ ,വൈഫ് ഓഫ് സ്പൈ ,എന്നീ ചിത്രങ്ങൾ ലോക സിനിമ വിഭാഗത്തിൽ നിന്നും പ്രദർശിപ്പിച്ചു.ഒരു വ്യക്തിയിൽനിന്നും മഹത്തായ കലാസൃഷ്ടിയിലേക്ക് രൂപമാറ്റം വന്ന മനുഷ്യന്റെ കഥയായ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ എന്ന ചിത്രവും മൂന്നാം ദിനത്തിന്റെ ആകർഷണമായി.