പാലക്കാട്:   ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) കീഴില്‍ ജില്ലയില്‍ ഡയാലിസിസ് ട്രെയിന്‍ഡ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ്. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഡയാലിസിസ് യൂനിറ്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. 2018 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്. ശമ്പളം പ്രതിമാസം 13,900 രൂപ. അപേക്ഷാ ഫോമിനൊപ്പം വയസ്സ്, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയക്കണം. കവറിന് പുറത്ത് ‘ അപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ട്രെയിനിഡ് സ്റ്റാഫ് നഴ്‌സ്’ എന്ന് രേഖപ്പെടുത്തിയ അപേക്ഷ ജില്ലാ പ്രോഗ്രാം മാനെജര്‍, എന്‍.എച്ച്.എം (ആരോഗ്യകേരളം), കുട്ടികളുടെ വാര്‍ഡ് ഒന്നാം നില, ജില്ലാ ആശുപത്രി കോംപൗണ്ട്, പാലക്കാട് 678001 വിലാസത്തില്‍ മെയ് 21ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. രജിസ്‌ട്രേഷന്‍ ആവശ്യമുള്ള തസ്തികകള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. വിജ്ഞാപന തിയതിക്കുള്ളില്‍ നിശ്ചിത യോഗ്യത നേടാത്താവര്‍ അയോഗ്യരാവും. അപേക്ഷ നേരിട്ട് സമര്‍പ്പിച്ച് രശീത് കൈപ്പറ്റുകയോ രജിസ്‌റ്റേഡ് എ/ഡി ആയോ അയയ്ക്കണം. അപേക്ഷാ ഫോമും വിശദ വിവരവും arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491-2504695.