കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ബങ്കളത്തു പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലും    കാഞ്ഞങ്ങാട്  നഗര സഭയുടെ കീഴില്‍ ചെമ്മട്ടംവയലിലുളള പെണ്‍കുട്ടികളുടെ  പ്രീമെട്രിക്  ഹോസ്റ്റലിലും 2018-19 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍ ക്ലാസുകളില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും  അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലും  വിദ്യാര്‍ത്ഥികള്‍ക്ക ട്യൂഷന്‍ നല്‍കുന്നതിന്  താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന്  യോഗ്യതയുളളവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു.
    ഹൈസ്‌കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍  ബി.എഡ് യോഗ്യതയും അപ്പര്‍ പ്രൈമറി ക്ലാസുകളിലെ ട്യൂട്ടര്‍മാര്‍ക്ക്  ഡിഎഡ് (ടി.ടി.സി)  യോഗ്യതയും ഉളളവരായിരിക്കണം. ഹൈസ്‌കൂള്‍ തലത്തില്‍ ട്യൂഷന്‍ അധ്യാപകര്‍ക്ക് 4000 രൂപയും യു.പി തലത്തില്‍ 3000 രൂപയും  പ്രതിമാസ ഹോണറേറിയം ലഭിക്കും.     താല്‍പര്യമുള്ളവര്‍   ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും  സഹിതമുളള അപേക്ഷ    ഈ മാസം 25 നകം കാഞ്ഞങ്ങാട് ബ്ലോക്ക്  പട്ടികജാതി വികസന ഓഫീസില്‍  എത്തിക്കണം.