കാസർഗോഡ്:   കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാറഡുക്ക, ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലുകളില്‍  അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന്  18 ട്യൂഷന്‍ അധ്യാപകരെ ഹോണറേറിയം വ്യവസ്ഥയില്‍  നിയമിക്കുന്നു. ഒരു ഹോസ്റ്റലില്‍ യു.പി തലത്തില്‍ മൂന്നും ഹൈസ്‌കൂള്‍ തലത്തില്‍ ആറ് പേരെയുമാണ് നിയമിക്കുന്നത്.
    ഹൈസ്‌കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍  ബി.എഡ് യോഗ്യത ഉള്ളവരെയും യു പി തലത്തില്‍ ടി.ടി.സി യോഗ്യതയുള്ളവരെയുമാണ് നിയമിക്കുന്നത്. പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, തൊഴില്‍ രഹിതരായ ബിരുദ- പി ജി യോഗ്യതയുള്ളവര്‍ എന്നിവര്‍ക്കും  അപേക്ഷിക്കാം.  ഹോസ്റ്റലിന്റെ പരിസരവാസികള്‍ക്ക് മുന്‍ഗണന നല്‍കും.
   ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ് വിഷങ്ങള്‍ക്കാണ് ട്യൂഷന്‍ നല്‍കേണ്ടത്. ഹൈസ്‌കൂള്‍ തലത്തില്‍ ട്യൂഷന്‍ അധ്യാപകര്‍ക്ക് 4000 രൂപയും യു.പി തലത്തില്‍ 3000 രൂപയും  പ്രതിമാസ ഹോണറേറിയം ലഭിക്കും.    താല്‍പര്യമുള്ളവര്‍    ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും  സഹിതമുളള അപേക്ഷ   ഈ മാസം  25 നകം മുള്ളേരിയ കര്‍മന്തൊടിയില്‍  പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം.