രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 1094 പേര്‍

പാലക്കാട്‌: ജില്ലയില്‍ ഇന്ന് (22/02/2021) 1378 കോവിഡ് മുന്നണി പോരാളികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1054 പേര്‍ കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ ‘ഡോസ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 27457 ആയി. കൂടാതെ രജിസ്റ്റര്‍ ചെയ്ത 1169 ആരോഗ്യ പ്രവര്‍ത്തകരില്‍ 1094 പേര്‍ക്ക് രണ്ടാം ഡോസ് കുത്തിവെയ്പും നല്‍കിയിട്ടുണ്ട്. ഇതോടെ രണ്ടാം ഡോസ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 4303 ആയി. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.28 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി 28 സെഷനുകളിലായിട്ടാണ് ഇന്ന് കുത്തിവെയ്പ് നടത്തിയത്.