പത്തനംതിട്ട: അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിച്ച ചേത്തയ്ക്കല്‍ – കൂത്താട്ടുകുളം റോഡ് രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റോഡ് ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി ഏഴു കോടി രൂപയാണ് ചിലവഴിച്ചത്. എസ്. രമാദേവി അധ്യക്ഷയായി. സിറിയക് തോമസ്, രേണുകാ മുരളീധരന്‍, പി.ജി. പ്രസാദ്, കെ.കെ. പ്രഹ്ലാദന്‍, ജയന്‍ മടന്തമണ്‍, സരിത ആശിഷ് എന്നിവര്‍ സംസാരിച്ചു.