കൊച്ചി: കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന/തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളില്‍ ഹോണററി തസ്തികകളിലേക്കുളള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഹോണററി വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താത്പര്യമുളള യോഗ്യതയും പരിചയ സമ്പത്തുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടിയ പ്രായപരിധി 40 വയസ്. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് (www.kudumbashree.org) സന്ദര്‍ശിക്കുക.