എറണാകുളം : വല്ലാർപാടത്ത് പ്രവർത്തിക്കുന്ന എം.പി.ഇ.ഡി.എ – ആർ.ജി.സി എ മൾട്ടി സ്പീഷ്യസ് അക്ക്വകൾച്ചർ കോംപ്ലക്സിൽ ജലജീവി രോഗനിർണയ
ലബോറട്ടറി ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. വിപുലമായ കടൽത്തീരവും ശുദ്ധജല സ്രോതസുകളുമുള്ള കേരളം ജലകൃഷിക്ക് അനുയോജ്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശുദ്ധജല മത്സ്യങ്ങൾ, കടൽ മത്സ്യങ്ങൾ, ചെമ്മീൻ എന്നിവയുടെ രോഗം നിർണയിക്കാൻ സാധിക്കുന്ന ആധുനിക ലബോറട്ടറിയാണിത്.
നാലായിരത്തിലധികം മത്സ്യ കർഷകർക്കായി 15 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കിയ എം.എ.സി.യുടെ സേവനങ്ങളെ കളക്ടർ അഭിനന്ദിച്ചു. ജലജീവി രോഗനിർണയ
ലബോറട്ടറിയുടെ സേവനം മത്സ്യങ്ങളിലെ രോഗബാധ കണ്ടെത്തുവാനും അതുവഴി കർഷകർക്കുണ്ടാകുന്ന നഷ്ടങ്ങൾ ഒഴിവാക്കാനും സഹായിക്കും.
രണ്ട് വർഷത്തിനുളളിൽ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ കേരളത്തിലെ വിശ്വസിനീയ കേന്ദ്രമാകാൻ എം.എ.സിക്ക് സാധിച്ചതായി എം.പി.ഇ.ഡി എ ചെയർമാൻ കെ.എസ് ശ്രീനിവാസ് പറഞ്ഞു.