കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടി ‘നാട്ടുവഴി’ വിവിധ ചാനലുകളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് ആറ് വരെ സംപ്രേഷണം ചെയ്യന്ന സമയക്രമം പ്രസിദ്ധീകരിച്ചു. പൊന്നാനി, ധര്‍മ്മടം നിയോജക മണ്ഡലങ്ങളുടെ വിശേഷങ്ങളാണ് നാട്ടുവഴിയില്‍ സംപ്രേഷണം ചെയ്യുക.

നാട്ടുവഴി- പൊന്നാനി സമയക്രമം: ഫെബ്രുവരി 28ന് 24 ന്യൂസില്‍ വൈകിട്ട് 4-4.30നും മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 12.30-1.00നും (പുന:സംപ്രേഷണം) മാര്‍ച്ച് ഒന്നിന് ജയ്ഹിന്ദ് ടി.വിയില്‍ രാത്രി 8.30-9.00നും മൂന്നിന് രാവിലെ 11.30-12.00നും (പുന:സംപ്രേഷണം), രണ്ടിന് കൈരളി ന്യൂസില്‍ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ രാത്രി 7.00-7.30നും ഞായര്‍ ഉച്ചയ്ക്ക് 1.00-1.30നും (പുന:സംപ്രേഷണം) കേരളവിഷനില്‍ നാലിന് രാത്രി 8.00-8.30നും അഞ്ചിന് രാത്രി 8.00-8.30നും (പുന:സംപ്രേഷണം) മീഡിയ വണ്ണില്‍ ആറിന് രാത്രി 8.30-9.00, ഞായര്‍ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).

നാട്ടുവഴി-ധര്‍മ്മടം സമയക്രമം: ഫെബ്രുവരി 28ന് ഏഷ്യാനെറ്റ് ന്യൂസില്‍ വൈകിട്ട് 4.30-5.00, റിപ്പോര്‍ട്ടര്‍ ടി വി യില്‍ വൈകിട്ട് 6.30-7.00നും മാര്‍ച്ച്ഒന്നിന് പുലര്‍ച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വിയില്‍ ഒന്നിന് രാത്രി 8.00-8.30, രണ്ടിന് കൈറ്റ് വിക്ടേഴ്‌സ് രാത്രി 9.30-10.00നും അഞ്ചിന് രാത്രി 9.30-10.00നും (പുന:സംപ്രേഷണം), മാതൃഭൂമി ന്യൂസില്‍ മൂന്നിന് വൈകിട്ട് 4.30-5.00നും നാലിന് പുലര്‍ച്ചെ 12.00-12.30നും (പുന:സംപ്രേഷണം), ദൂരദര്‍ശന്‍ മലയാളത്തില്‍ നാലിന് രാത്രി 8.30-9.00നും അഞ്ചിന് രാവിലെ 8.30-9.00നും (പുന:സംപ്രേഷണം), ന്യൂസ് 18 നില്‍ അഞ്ചിന് വൈകിട്ട് 4.30-5.00.