തിരുവനന്തപുരം സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡില്‍ എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും ഉചിത മാര്‍ഗ്ഗേണ അപേക്ഷ ക്ഷണിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. എസ്റ്റാബ്ലിഷ്മെന്റ്/അക്കൗണ്ട്സ് വിഷയങ്ങളിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയം. അപേക്ഷകള്‍ മാര്‍ച്ച് 30ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടര്‍ക്ക് ലഭിക്കണം. വിലാസം: ഡയറക്ടര്‍, സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം-692281, ഫോണ്‍:0471-2418524, 949566060