കാസർഗോഡ്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘംരൂപീകരിച്ചു. ഒരു മജിസ്‌ട്രേറ്റ് ഒരു വീഡിയോഗ്രാഫര്‍, നാല് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവടങ്ങുന്ന 20 സംഘങ്ങള്‍ ജില്ലയിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും. പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നവയാണ് സംഘം പരിശോധിക്കുക. സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളുടെ ചുമതലയുള്ള മജിസ്‌ട്രേറ്റുമാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മഞ്ചേശ്വരം നിയോജകമണ്ഡലം

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു-

ജിത്തു കെ ചന്ദ്രന്‍- ഡിവിഷനല്‍ അക്കൗണ്ട് ഓഫീസര്‍, ഇറിഗേഷന്‍ ഡിവിഷന്‍ കാസര്‍കോട് – സുങ്കതക്കട്ടെ-മുടിപ്പു റോഡ്

എച്ച് സഹീദ്- സീനിയര്‍ സൂപ്രണ്ടന്റ്, കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ കാസര്‍കോട് – കുരുടപ്പദവ്

കെ വി വിജയന്‍- ഡിവിഷനല്‍ അക്കൗണ്ടന്റ്, കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ കാസര്‍കോട് -അഡ്ക്കസ്ഥല- അഡ്യനട്ക്ക

കെ എം രമേശ- സെക്ഷന്‍ ഓഫീസര്‍, കെ പി എസ് സി ജില്ല ഓഫീസ് – കദംപാടിപദവ്

കെ വി സതീഷ് കുമാര്‍- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് – ബേരിപ്പദവ്

എം അനൂപ് കുമാര്‍- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് – തലപ്പാടി ദേശീയപാത

കെ വി അജീഷ്- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് – മുളിഗദ്ദേ

ആര്‍ അരുണ്‍ കുമാര്‍- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് -തുമിനാട്

കാസര്‍കോട് നിയോജകമണ്ഡലം

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു-

അനില്‍ സാബു-ഡിവിഷനല്‍ അക്കൗണ്ട് ഓഫീസര്‍, പൊതുമരാമത്ത് റോഡ് വിഭാഗം കാസര്‍കോട് – കൊട്ടിയാടി -പള്ളത്തുമല- ഈശ്വരമംഗല റോഡ്

ആര്‍ ബാലമുരളി- സീനിയര്‍ സൂപ്രണ്ടന്റ്, കെ എസ് ഇ ബി എല്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ – സ്വര്‍ഗ-അര്‍ലപദവ്

ഇ കെ ഹൈദ്രസ് – ഡിവിഷനല്‍ അക്കൗണ്ട് ഓഫീസര്‍, എല്‍ എസ് ജി ഡി – ആദൂര്‍- കൊട്ടിയാടി- സുള്ള്യ റോഡ്

ടി കെ ജയപ്രകാശന്‍- ജില്ലാ ഓഫീസര്‍, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം – നാട്ടക്കല്‍- സുള്ള്യപ്പദവ് റോഡ്

കെ എസ് സുരേഷ് ബാബു- സെക്ഷന്‍ ഓഫീസര്‍, കെ പി എസ് സി ജില്ല ഓഫീസ് കാസര്‍കോട് -ഗ്വാളിമുഖ -ഈശ്വരമംഗല

ഉദുമ നിയോജകമണ്ഡലം

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

എം സി രാജു- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് – മാണിമൂല -സുള്ള്യ റോഡ്

പി ഗോപാലകൃഷ്ണ നായിക്ക്- ഓഡിറ്റ് ഓഫീസര്‍, ജില്ല ഓഡിറ്റ് ഓഫീസ് -ചെമ്മംകുണ്ട്- ചാമക്കൊച്ചി

പി കെ രതീഷ്- അസി. പ്രൊഫസര്‍ , ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട് – കൊട്ടിയാടി – അഡൂര്‍ – ദേവ്‌റഡ്ക്ക

കാഞ്ഞങ്ങാട് നിയമസഭമണ്ഡലം

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

കെ പി അശോകന്‍-സീനിയര്‍ സൂപ്രണ്ടന്റ്, കെ എസ് ഇ ബി എല്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കാസര്‍കോട് -പാണത്തൂര്‍-ചെമ്പേരി

തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

സി ബാബു- അസി. പ്രൊഫസര്‍, ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട് – കാലിക്കടവ്

കെ പ്രകാശന്‍- അസി. പ്രൊഫസര്‍, ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട്- ഒളവറ

കെ എ ജോണ്‍സണ്‍- അസി. പ്രൊഫസര്‍, ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട്- കിനാര്‍മുക്ക്