ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലികളുമായി നേരിട്ടു ബന്ധപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് മാർച്ച്‌ 1,2,3 തിയതികളിൽ ജില്ലയിലെ 34 ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കും.ആധാര്‍ കാര്‍ഡ് കരുതിയിരിക്കണം.

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ താഴെ ചേര്‍ക്കുന്നു:

കൊന്നത്തടി എഫ്എച്ച് സി, വണ്ണപ്പുറം പിഎച്ച്‌സി, ഉപ്പുതറ സി എച്ച് സി, വണ്ടന്‍മേട് സി എച്ച് സി, കുമളി എഫ് എച്ച് സി, കഞ്ഞിക്കുഴി എഫ് എച്ച് സി, കരിമണ്ണൂര്‍, മറയൂര്‍ സി എച്ച് സി,മുട്ടം സി എച്ച് സി, ദേവികുളം സി എച്ച് സി, വാത്തിക്കുടി സി എച്ച് സി, പുറപ്പുഴ സി എച്ച് സി,വണ്ടിപ്പെരിയാര്‍, ഉടുമ്പഞ്ചോല, കാഞ്ചിയാര്‍, ദേവിയാര്‍ കോളനി, ശാന്തന്‍പാറ, പെരുവന്താനം, ഇടുക്കി ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, അറക്കുളം പി എച്ച് സി, രാജാക്കാട് സി എച്ച് സി, ചിത്തിരപുരം സിഎച്ച് സി, മൂലമറ്റം ബിഷപ് വയലിൻ ആശുപത്രി, മുതലാക്കോടം ഹോളി ഫാമിലി, തൊടുപുഴ സഹകരണ ആശുപത്രി, എം എം ടി മുണ്ടക്കയം, തൊടുപുഴ സെന്റ് മേരീസ്‌, തൊടുപുഴ ചാഴികാട്ട്, കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി, അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി.

#COVID19
#covidvaccine