കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂത്തുകളും 608 താല്‍ക്കാലിക ബൂത്തുകളുമുള്‍പ്പെടെയാണിത്. മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത്- 336. കാസര്‍കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ് ബൂത്തുകളുള്ളത്-296.

(നിയമസഭാ മണ്ഡലം, ആകെ ബൂത്തുകള്‍, മെയിന്‍ ബൂത്തുകള്‍, താല്‍ക്കാലിക ബൂത്തുകള്‍ എന്ന ക്രമത്തില്‍)
മഞ്ചേശ്വരം- 336, 205, 131
കാസര്‍കോട്- 296, 190, 106
ഉദുമ- 316, 198, 118
കാഞ്ഞങ്ങാട്- 336, 196, 140
തൃക്കരിപ്പൂര്‍- 307, 194, 113