ഇടുക്കി: ഇടുക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സുകളിലേയ്ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

50 രൂപ പിഴയോടെ ഈ മാസം 10 വരെയും 200 രൂപ സൂപ്പര്‍ ഫൈനോടെ 15 വരെയും പഠിതാക്കള്‍ക്ക് കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്കും ഈ മാസം 15 വരെ രജിസ്റ്റര്‍ ചെയ്യാം. 50 രൂപ പിഴയോടെ 10-ാം തീയതി വരെയും 200 രൂപ സൂപ്പര്‍ ഫൈനോടെ 15 വരെയുമാണ് അപേക്ഷിക്കാവുന്നത്.