തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കി മാത്രമേ ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. വലിയ യോഗങ്ങളും പൊതുസമ്മേളനങ്ങളും ചേരുന്നതിന് നിലവില്‍ 25 കേന്ദ്രങ്ങള്‍ ജില്ലയില്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവിടെ മാത്രമേ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാവൂ എന്നും കളക്ടര്‍ അറിയിച്ചു.
എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വര്‍ക്കല മൈതാനം പാര്‍ക്കിലാണു വര്‍ക്കല നിയോജക മണ്ഡലത്തില്‍ വലിയ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാനായി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്്. മാമം മുനിസിപ്പല്‍ ഗ്രൗണ്ട്, ആറ്റിങ്ങല്‍ ടൗണ്‍ ഹാള്‍ എന്നിവയാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കേന്ദ്രങ്ങള്‍.
മറ്റു മണ്ഡലങ്ങളിലെ കേന്ദ്രങ്ങള്‍ ഇവ: ചിറയിന്‍കീഴ് – ചിറയിന്‍കീഴ് ശങ്കര ഗ്രൗണ്ട്
നെടുമങ്ങാട് – നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍
വാമനപുരം – പാലോട് പഞ്ചായത്ത് സ്റ്റേഡിയം, പാലോട് വൃന്ദാവന്‍ കണ്‍വന്‍ഷന്‍ സെന്റര്‍
കഴക്കൂട്ടം – ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, എല്‍.എന്‍.സി.പി.ഇ. ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി ഗ്രൗണ്ട്, എം.ജി. കോളജ് ഗ്രൗണ്ട്
വട്ടിയൂര്‍ക്കാവ് – വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ട്
തിരുവനന്തപുരം – ശ്രീമൂലം ക്ലബ്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, സെന്‍ട്രല്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, മന്നം നാഷണല്‍ ക്ലബ്, മണക്കാട് ടോസ് അക്കാദമി നാഷണല്‍ കോളജ്.
അരുവിക്കര – വിതുര പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍
പാറശാല – പാറശാല പഞ്ചായത്ത് ഓഡിറ്റോറിയം, പള്ളിച്ചല്‍ പഞ്ചായത്ത് സ്റ്റേഡിയം
കോവളം – കോട്ടുകാല്‍ ചിന്നന്‍വിള കോളനി കമ്യൂണിറ്റി ഹാള്‍, മരുതൂര്‍ക്കോണം സ്‌കൂള്‍ ഗ്രൗണ്ട്
നെയ്യാറ്റിന്‍കര – നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാള്‍, ഡോ. ജി. രാമചന്ദ്രന്‍ മുനിസിപ്പല്‍ സ്റ്റേഡിയം