ലോക സിനിമാക്കാഴ്ചകൾ മുന്നേറുന്ന രാജ്യാന്തര മേളയിൽ മലയാള ചിത്രങ്ങള്ക്ക് പ്രിയമേറുന്നു. മല്സര ചിത്രങ്ങളായ ചുരുളി ,ജയരാജിന്റെ ഹാസ്യം തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത് .ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയ ബിരിയാണി ,വാസന്തി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് .രണ്ടു ചിത്രങ്ങളും ഇന്ന് (ബുധൻ) പ്രിയദർശിനി തിയേറ്ററിൽ ഉച്ച കഴിഞ്ഞു 2.30 നും വൈകിട്ട് 5 നു മാണ് പ്രദർശിപ്പിക്കുക .

സനല് കുമാര് ശശിധരന്റെ കയറ്റം, കെ പി കുമാരന്റെ ഗ്രാമ വൃക്ഷത്തിലെ കുയില്, രതീഷ് ബാലകൃഷ്ണന്റെ ആന്‌ഡ്രോയിഡ് കുഞ്ഞപ്പന്, ഖലീദ് റഹ്മാന്റെ ലവ്, മുഹമ്മദ് മുസ്തഫയുടെ കപ്പേള, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തില് ഇനി പ്രദര്ശിപ്പിക്കാനുള്ള ചിത്രങ്ങള്. മത്സര വിഭാഗത്തില് പ്രദര്ശിപ്പിക്കുന്ന ചുരുളിയുടെ പുന പ്രദര്ശനം വ്യാഴാഴ്ച്ചയായുണ്ടാകും . മത്സര വിഭാഗത്തില് പ്രദര്ശിപ്പിച്ച ജയരാജിന്റെ ഹാസ്യം, ജിതിന് ഐസക്ക് തോമസിന്റെ അറ്റന്ഷന് പ്ലീസ്, കാവ്യ പ്രകാശിന്റെ വാങ്ക്, ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിച്ച ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.