ഹോമിയോപ്പതി വകുപ്പിന്റെ ദ്രൂതകര്‍മ്മ സംക്രമിക രോഗനിയന്ത്രണ സെല്ലിന്റെ ആഭിമുഖ്യത്തില്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ഔഷധ വിതരണവും നടത്തും. പകര്‍ച്ച വ്യാധികള്‍ പടരുന്നു സാഹചര്യം ശ്രദ്ധയില്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പ്രദേശത്തെ ഹോമിയോ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു.   ഹോമിയോപ്പതി വകുപ്പിന് കീഴിലുളള എല്ലാ സ്ഥാപനങ്ങളിലും പകര്‍ച്ച വ്യാധികള്‍ക്കുളള ചികിത്സയും പ്രതിരോധ മരുന്നും ലഭ്യമാണ്. ഫോണ്‍: 0481 2583516