കല്‍പറ്റ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി മണ്ഡലത്തിലൂടെ ഒഴുകുന്ന പുഴകളെ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ പുഴകളുടെ സ്വാഭാവിക നീരൊഴുക്ക് സാധ്യമാക്കാനുളള ജനകീയ യജ്ഞത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി. സ്വാഭാവിക ജല സ്രോതസുകള്‍ സംരക്ഷിച്ച് ജല സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കില,ഹരിത കേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പുഴ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.

നാടിന്‍ ദാഹമകറ്റാന്‍ നാടൊന്നിച്ച് നാല് മണിക്കൂര്‍ എന്ന പേരില്‍ സംഘടിപ്പിച്ച പുഴ ശുചീകരണത്തിന്റെ ഉദ്ഘാടനം കല്പറ്റ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സി.കെ ശശിന്ദ്രന്‍ എം. എല്‍.എ നിര്‍വ്വഹിച്ചു. കല്‍പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ് ആധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ വി.ഹാരിസ്, കെ.രാധാകൃഷ്ണന്‍,അജിത ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.സുഗതന്‍, സി.കെ ശിവരാമന്‍, പി.സൈനുദീന്‍, സാമുഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈത്തിരി പഞ്ചായത്തില്‍ മണ്ടമലയില്‍ ജില്ല കലക്റ്റര്‍ എസ്.സുഹാസ് , ഗ്രാമ പഞ്ചയാത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി, പഞ്ചായത്തംഗങ്ങളായ ഡോളി,എം.വി വിജേഷ്,എല്‍സി ജോര്‍ജ്, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, പി ഗഗാറിന്‍, പി.ടി വര്‍ഗ്ഗീസ,പി.കിരണ്‍,കൃഷ്ണ പ്രിയ, ആശ സ്വീറ്റി, ഹൃദ്യ രേവതി തുടങ്ങിയവര്‍ പങ്കെടുത്തു. പുഴ ശുചീകരണത്തിനിടെ പ്രദേശവാസികള്‍ സ്വകാര്യ ഫ്‌ലാറ്റിലെ താമസക്കാര്‍ മാലിന്യം പഴയില്‍ തള്ളുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ മണ്ണാര്‍കുണ്ട് കുറുമണി പുഴ പരിസരത്ത് നടന്ന ചടങ്ങില്‍ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പര്‍ സി മമ്മുട്ടി,ഫാദര്‍ സെബാസ്റ്റ്യന്‍ പാതിരികാട്,സജീവന്‍ മാസ്റ്റര്‍ ,ജോസ് തൊട്ടീല്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍,ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.തരിയോടു പഞ്ചായത്തിലെ പുഴ ശുചികരണത്തിന്റെ ഉദ്ഘാടനം ഏടത്തറ കടവില്‍ പഞ്ചായത്ത് പ്രസിഡണ്ട് റീന സുനില്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.ഡോ.എം.പി ജിതേഷ്, വിവിധ രാഷ്ട്രിയ സാമുഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണിയാമ്പറ്റ വരദുര്‍ പാലത്തിന് സമീപം ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല രാംദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ഓമന ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സ്മിത സുനില്‍ , പി.ജെ.രാജേന്ദ്രപ്രസാദ് , അഖില സൂരേന്ദ്രന്‍. ടി.കെ. സരിത , ജില്ലാശുചിത്വമിഷന്‍ അസി. കോ.ഓര്‍ഡിനേറ്റര്‍ എ.കെ.രാജേഷ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡോ.അമ്പിച്ചിറയില്‍ ,കെ.ഇബ്രാഹിം ,സുരേഷ് എന്നിവര്‍ സംസാരിച്ചു. പച്ചപ്പ് പഞ്ചായത്ത് കണ്‍വീനര്‍ എം.ദേവകമാര്‍ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി എം.ബി.ലതിക നന്ദിയും പറഞ്ഞു .തുടര്‍ന്ന് വരദുര്‍, ചീക്കല്ലൂര്‍ ,കാവടം ,പറളിക്കുന്ന് പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

കോട്ടത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കോട്ടത്തറയില്‍ വച്ച് പ്രസിഡന്റ് ലീലാമ്മ ജോസഫ് നിര്‍വ്വഹിച്ചു വൈസ് പ്രസിഡണ്ട് വീ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു ,സ്‌പോര്‍ട്‌സ് കൌണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം മധു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത ,ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി എം.ബാലഗോപാലന്‍, വിവിധ രാഷ്ട്രിയ സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മുട്ടില്‍ പഞ്ചായത്ത് തല ഉദ്ഘാടനം മാണ്ടാടില്‍ പ്രസിഡന്റ് എ.എം നജിം നിര്‍വഹിച്ചു.പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ രേഷ്മ രാജ്, ദേശിയ അവാര്‍ഡ് ജേതാവ് അനീസ് കെ മാപ്പിള,വൈസ് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗം ഹസീന ശഹുല്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മേപ്പാടി ചെമ്പോത്തറയില്‍ പ്രസിഡന്റ് കെ കെ സഹദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലളിത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി എ മുഹമദ്, വി.പി ശങ്കരന്‍ നമ്പ്യാര്‍, ജനപ്രതിനിധികള്‍,,കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കൈപ്പറ്റയില്‍ വാര്‍ഡ് മെബര്‍ ചന്ദ്രശേഖരന്‍ തമ്പിയുടെ നേതൃത്വത്തില്‍ നടന്നു. വെങ്ങപ്പള്ളി പഞ്ചായത്തിലെ എടത്തര കടവില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എം നാസര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പൊഴുതന ആനോത്ത് പുഴ പരിസരത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി എന്‍ വിമല ,ജനപ്രതിനിധികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.