സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന സമഗ്ര ഉല്പന്ന വിപണനമേളയില്‍ ജയില്‍ വകുപ്പിന്‍റെ സ്റ്റാള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. മൂന്ന്ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള സ്റ്റാളില്‍ ജയില്‍ അന്തേവാസികള്‍ പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കും. കൂടാതെ ചിത്രരചനകള്‍, പേപ്പര്‍ബാഗുകള്‍, മരംകൊണ്ടുള്ള കളിയുപകരണങ്ങള്‍, കരകൗശല ഉല്പന്നങ്ങള്‍, ചിരട്ട, തടി എന്നിവ കൊണ്ടു നിര്‍മ്മിച്ച അലങ്കാരവസ്തുക്കള്‍, ജയില്‍ വസ്തുക്കളുടെ മാതൃകകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച വനിതാ അന്തേവാസികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നു.