ആലപ്പുഴ: കോവിഡ് ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള 42 വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നിലവില്‍ ഒമ്പത് വെന്റിലേറ്ററുകള്‍ കരുതല്‍ ശേഖരമായുണ്ട്. വെന്റിലേറ്ററുകളുടെ കുറവ് കൊണ്ട് ചികിത്സ കിട്ടാതാവുന്ന സാഹചര്യം മെഡിക്കല്‍ കോളജില്‍ ഇല്ല. കോവിഡിതര രോഗികള്‍ക്കായി ഉപയോഗിക്കുന്ന വെന്റിലേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാരക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.