വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനത്തില്‍പ്പെട്ട  3,10,000 എണ്ണം  വൃക്ഷതൈകള്‍ വിതരണത്തിന് തയ്യാറായി. കണികൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്,  കുമിഴ,് മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി,സീതപഴം, പേര, വാളന്‍പുളി, ലക്ഷ്മിതരു, ഗുല്‍മോഹര്‍, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തചക്ക, കുടംപുളി, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാരി എന്നീ ഇനത്തിലുളള വൃക്ഷതൈകളാണ് കല്‍പ്പറ്റ – ചുഴലി,  മാനന്തവാടി – ബേഗൂര്‍, ബത്തേരി – കൂന്താണി എന്നീ നഴ്‌സറികളില്‍  വിതരണം ചെയ്യാന്‍ തയ്യാറാക്കിയിട്ടുളളത്. വിദ്യഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജൂണ്‍ 5 ലോകപരിസ്ഥിതി  ദിനത്തില്‍   വൃക്ഷവത്കരണം നടത്തുന്നതിനായി തൈകള്‍ സൗജന്യമായി നല്‍കും. ആവശ്യമുളള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം റെയിഞ്ച് ഓഫീസുമായോ, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. സൗജന്യമായി തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ ലോകപരിസ്ഥിതി ദിനത്തില്‍  തൈകള്‍ നട്ട് സംരക്ഷിച്ച് വളര്‍ത്തണം. തൈകള്‍ വില്‍ക്കാനോ, മാറ്റിവയ്ക്കാനോ പാടില്ല. തൈകളുടെ പരിപാലനം സംബന്ധിച്ച് പരിശോധന നടത്തും. പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി തൈകള്‍ കൂടതൈ ഒന്നിന് പതിനേഴ് രുപ നിരക്കില്‍ ലഭിക്കും. ഫോണ്‍ കല്‍പ്പറ്റ ചുഴലി   8547603846, 8547603847 മാനന്തവാടി ബേഗൂര്‍ 8547603853, 8547603852                  ബത്തേരി    കൂന്താണി  8547603850,  8547603849