ഫയര്‍മാന്റെ പ്രതിമക്കൊപ്പം നിന്ന് സെല്‍ഫി എടുത്തും വകുപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതിക്കൊടുത്തും സമ്മാനം നേടാന്‍ അവസരമൊരുക്കുകയാണ് നവകേരളം 2018 മേളയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ സ്റ്റാള്‍. ഫയര്‍മാന്റെ പ്രതിമക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് 9497920118 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്താല്‍ മികച്ച മൂന്ന് സെല്‍ഫികള്‍ക്ക് സമ്മാനം നല്‍കും. ഫയര്‍ഫോഴ്സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്റ്റാളിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, സംശയങ്ങള്‍ എന്നിവയും എഴുതി പ്രത്യേകം തയ്യാറാക്കിയ ബോക്സില്‍ നിക്ഷേപിക്കാം. മികച്ച നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മാനമുണ്ട്. തീപിടിത്തം മൂലമുളള അപകടങ്ങളില്‍ ചെയ്യേണ്ട0 പ്രഥമ ശുശ്രൂഷകള്‍ , ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം, തീ കെടുത്തുന്ന ഉപകരണം എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നീ സംശയങ്ങള്‍ക്കെല്ലാം സ്റ്റാളില്‍ മറുപടി ലഭിക്കും. തീപ്പിടിത്തം ഉണ്ടാകുമ്പോഴുളള അഗ്‌നി രക്ഷാ മാര്‍ഗ്ഗങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ എന്തെല്ലാം, എങ്ങനെ എന്നും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയവരെ കണ്ടുപിടിക്കുന്നതിനുളള ലൈഫ് ഡിറ്റക്ടര്‍, കെട്ടിടം തുളച്ച് ഉളളില്‍ കടക്കാന്‍ കഴിയുന്ന കോണ്‍ക്രീറ്റ് കട്ടര്‍, വെളളത്തിനടിയില്‍പെട്ടവരെ രക്ഷിക്കുന്നതിനുളള സ്‌കൂബ ഡൈവര്‍ എന്നിവയുടെ പ്രവര്‍ത്തന രീതികളും സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട്.